
വർക്കല: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ വനിത സംഘത്തിന്റെ നേതൃത്വത്തിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ചു. അനാചാരങ്ങൾക്കും നരഹത്യയ്ക്കും എതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനോടനുബന്ധിച്ച് ശാഖാ ആസ്ഥാനങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. യോഗം യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് കവിതാ ശ്രീകുമാർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി സീമ, വൈസ് പ്രസിഡന്റ് പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.