
മലയിൻകീഴ് : മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയം മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ഗോൾ ചലഞ്ചിന്റെ ഉദ്ഘാടനം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി ഗോളടിച്ച് നിർവഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എസ്.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കെ.ജയചന്ദ്രൻ, വി.എസ്.ശ്രീകാന്ത്,കെ.വി.രാജേഷ് കുമാർ,രാഹുൽ സി.എസ്.,ശ്യാം എന്നിവർ സംസാരിച്ചു.ഗോളടി ചലഞ്ചിൽ 150 ലേറെ പേർ പങ്കെടുത്തു.