
നെടുമങ്ങാട്: പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെ കീഴിൽ കുട്ടികളുടെ കലാകായിക വിജ്ഞാന വികസനത്തിനായി രൂപീകരിച്ച ബാലവേദി വാർഡ് കൗൺസിലർ വിദ്യാവിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീശൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ വലിയമല സുരേഷ്,ലൈബ്രറിയൻ അരുൺ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി കൃഷ്ണാ.എസ്.ബി (സെക്രട്ടറി),റാഫിദ റിയ.എ(പ്രസിഡന്റ്),ശിവാനി.ആർ(ട്രഷറർ),ആദിഷ്.എസ്.എൻ(വൈസ് പ്രസിഡന്റ്),ജോയിന്റ് സെക്രട്ടറിമാരായി നിയഫാത്തിമ,ഗിരിധരി.എസ്.എസ്,കൺവീനറന്മാരായി നയന.എൻ,ദേവികൃഷ്ണ എസ്.ബി,ആര്യൻ.എസ്.എസ്,അന്ന.എസ്.ജോസ് എന്നിവരെ തിരഞ്ഞെടുത്തു.