1

പൂവാർ: റോട്ടറി ഡിസ്ട്രിക്ട് അമൃതം പ്രോജക്ടിന്റെ ഭാഗമായി പൂവാർ റോട്ടറി ക്ലബ് മെഡിക്കൽ ക്യാമ്പും സ്ത്രീ ശാക്തീകരണ സെമിനാറും സംഘടിപ്പിച്ചു. പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി.പൊഴിയൂർ ഉദ്ഘാടനം ചെയ്തു.പുല്ലുവിള ലിയോ തേർട്ടീൻത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.എസ്.ബി ആന്റണി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ബി. മനോഹരൻ നായർ റോട്ടറി പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് സെക്രട്ടറി ഡോ.ഇ.എ സജികുമാർ, പത്ര പ്രവർത്തകൻ സജി ഇടവൂർ, സ്കൂൾ പ്രിൻസിപ്പൽ കരോളിൻ ലാസർ, റോട്ടറി പ്രോജക്ട് ചെയർപേഴ്സൺ സീനിയർ ഹയർസെക്കൻഡറി അദ്ധ്യാപിക ഉഷ വില്യം, സ്റ്റാഫ് സെക്രട്ടറി പി.ബനാസ്, റോട്ടറി പ്രോജക്ട് ചെയർമാന്മാരായ എം.ജസ്റ്റസ്,പി.വില്യം,എം.എ.ഗോപികുമാർ തുടങ്ങിയവർ പങ്കെടുത്തു.