radio7


ഉദിയൻകുളങ്ങര: അമരവിളയിൽ എം.ഡി.എം.എ കടത്തിയ ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശി സുമേഷ് കസ്റ്റഡിയിൽ
ഇന്നലെ രാവിലെ പതിനൊന്നിന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂരജ്
എന്ന ബസ്സിലെ യാത്രക്കാരനായിരുന്ന സുമേഷി(25 )നെയാണ് അമരവിള ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ
എക്‌സൈസ് പിടികൂടിയത്. മെത്താംഫിറ്റമിൻ ഇനത്തിൽപ്പെട്ട 18.35 ഗ്രാം
മയക്കുമരുന്നാണ് പിടികൂടിയത്.