തിരുവനന്തപുരം: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി പന്നികളെയും കയറ്റി വന്ന വാഹനം മൃഗസംരക്ഷണ വകുപ്പ് പാറശാല ചെക്പോസ്റ്റിൽ തടഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സർക്കാർ ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുള്ളതിനാൽ വാഹനം തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടു.