radio8

ഉദിയൻകുളങ്ങര: കെ.എസ്.ആർ.ടി. സി ബസിൽ കുഴഞ്ഞ് വീണ വെൺപകൽ സ്വദേശി വൃന്ദാഭവനിൽ വൃന്ദയ്ക്ക് (22) രക്ഷകരായി നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ ജുവും,കണ്ടക്ടർ മാരായമുട്ടം ഷിബിയും.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് രഞ്ചിത്തിന്റെ അടുക്കലേക്ക് പോകുന്നതിനിടെയാണ് വൃന്ദ ബസിൽ കുഴഞ്ഞ് വീണത്.ഇത് കണ്ട് ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയും മോഹാലസ്യപ്പെട്ട് വീണിരുന്നു.തുടർന്ന് കണ്ടക്ടറും ഡ്രൈവറും ഇരുവരേയും തൈക്കാട് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.വിവരമറിഞ്ഞ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ റെജികുമാർ എന്നിവർ വനിതാ കണ്ടക്ടറായ ഷിബിയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്,സി.ഡി.എസ് ചെയർപേഴ്സൺ സചിത്ര,ആസൂത്രണ സമിതി അംഗം അനശ്വര തുടങ്ങിയവർ പങ്കെടുത്തു.