പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിലെ ജ്വാല എന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമെൻ ഫെസിലിറ്റേറ്റർ,ഡാറ്റാ എന്യൂമനേറ്റർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിമൻസ്റ്റഡീസ്,ജെൻഡർ സ്റ്റഡീസ്,സോഷ്യൽ വർക്കർ,സൈക്കോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള (റഗുലർ)​ വനിതകൾക്ക് കമ്മ്യൂണിറ്റി വിമെൻ ഫെസിലിറ്റേറ്റർ ഒഴിവിലേക്കും, പ്ലസ് ടുവോ അതിന് മുകളിലോ യോഗ്യതയുള്ള സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന വനിതകൾക്ക് ഡാറ്റാ എന്യൂമനേറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി 25ന് രാവിലെ 11ന് കരുംകുളം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 8848047053.