നിലമ്പൂർ: നിലമ്പൂരിൽ നടന്ന 40-ാമത് സംസ്ഥാന സീനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തിരുവനന്തപുരവും പുരുഷവിഭാഗത്തിൽ തൃശൂരും ചാമ്പ്യൻമാരായി. വനിതാ വിഭാഗം ഫൈനലിൽ തൃശൂരിനെ 15- 8നാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരത്തെ 10- 12ന് തൃശൂർ പരാജയപ്പെടുത്തി. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും പങ്കെടുത്ത താരങ്ങളെ ചടങ്ങിൽ ആദരിച്ചു. പുരുഷ വിഭാഗം മികച്ച പ്ളേയറായി ഹരികൃഷ്ണനെയും (തൃശൂർ)​ മികച്ച ഡിഫൻഡറായി കെ.വി രാഹുലിനെയും (തിരുവനന്തപുരം) തിരഞ്ഞെടുത്തു. വനിതാ വിഭാഗത്തിൽ അമൃത പി. പ്രസാദാണ് (തിരുവനന്തപുരം) മികച്ച പ്ളേയർ. ബിസ്മി (തിരുവനന്തപുരം) മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു.