പോത്തൻകോട്:തോന്നയ്ക്കൽ കോളനൈസേഷൻ സ്‌കീം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.സ്മൃതി സംഗമം വി.ശശി.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ഉടമകളെ ആദരിക്കൽ ചടങ്ങ് ജില്ലാപഞ്ചായത്തംഗം കെ.വേണുഗോപാലൻനായർ നിർവഹിച്ചു.സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ബിന്ദുലാൽ തോന്നയ്ക്കൽ,വർക്കിംഗ് ചെയർമാനും പഞ്ചായത്തംഗവുമായ കെ.പി.പുരുഷോത്തമൻ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം ആർ.അനിൽകുമാർ,തോന്നയ്ക്കൽ കോളനൈസേഷൻ സ്‌കീം സ്‌പെഷ്യൽ ഓഫീസർ മധുരഞ്ചൻ,പഞ്ചായത്തംഗങ്ങളായ നയന ഷമീർ,ബിന്ദു ബാബു,പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോദ് ബാലൻ എന്നിവർ സംസാരിച്ചു.