തിരുവനന്തപുരം: ഭാരത് ഭവന്റെ വിവർത്തന രത്ന സമഗ്രസംഭാവനാ പുരസ്‌കാരം(2020) -പ്രൊഫ.പി.മാധവൻ പിള്ള, വിവർത്തനരത്ന സമഗ്രസംഭാവനാ പുരസ്‌കാരം( 2021)- ഡോ.ആർസു, വിവർത്തനരത്ന പുരസ്‌കാരം (2020)- കെ.ആർ.മല്ലിക എന്നിവർക്ക് ലഭിച്ചു.വിവർത്തന രത്ന പുരസ്കാരം(2021) പയ്യന്നൂർ കുഞ്ഞിരാമൻ, വിവർത്തനരത്ന പ്രത്യേക ജ്യൂറി പുരസ്കാരം(2021)-ഡോ.റോസി തമ്പി എന്നിവർക്കാണ്. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പുരസ്‌കാര വിതരണം നടത്തി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഡോ.ജോർജ് ഓണക്കൂർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന എന്നിവർ പങ്കെടുത്തു.