വർക്കല:വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. വി. ശശി എം.എൽ.എ സമ്മാനങ്ങൾ വിജയികൾക്ക്

വിതരണം ചെയ്തു. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ എച്ച്.എസ്.എസ്‌ ശിവഗിരി ജേതാക്കളായി. ജി.എം.എച്ച്.എസ് വർക്കല രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ തലത്തിൽ എസ്.എസി.ബി.എച്ച്.എസ്‌.എസ്‌ കടയ്ക്കാവൂർ ഒന്നും ജി.എച്ച്. എസ്.എസ് വർക്കല രണ്ടും സ്ഥാനങ്ങൾ നേടി. യു.പി ജനറൽ വിഭാഗത്തിൽ ജെംനോ എം.എച്ച്.എസ്.എസ്‌ മേൽ വെട്ടൂർ ഒന്നാം സ്ഥാനവും ലിറ്റിൽ ഫ്ലവർ ഇംഗ്ലിഷ് മീഡിയം സ്കൂൾ ഇടവ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി തലത്തിൽ ജി.എൽ.പി.എസ് വർക്കലഒന്നാമതായി. ജി.എൻ എൽ.പി.എസ് വക്കം, ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ സ്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. യു.പി സംസ്‌കൃതോത്സവം: എൽ.വി.യു.പി.എസ് വെൺകുളം(1), ജി.യു.പി എസ്. അയിരൂർ(2).എച്ച്. എസ് സംസ്കൃതോത്സവം: എച്ച്.എസ്.എസ്‌ ശിവഗിരി(1), എസ്.എസ്.പി.ബി. എച്ച്.എസ്.എസ് കടയ്ക്കാവൂർ(2). എൽ.പി അറബിക്: ജി.എൽ.പി.എസ് വർക്കല(1). ജി.എം.എ.പി.എസ് ചിലക്കൂർ, എം.എൽ.പി.എസ് ഇളപ്പിൽ വെട്ടൂർ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാ ങ്ങൾ പങ്കിട്ടു. യു.പി അറബിക് എസ്.എസ്.പി. ബി.എച്ച്.എസ്.എസ്.കടയ്ക്കാവൂർ(1), എച്ച് .വി.യു.പി.എസ് കുരയ്ക്കുണ്ണി(2). അറബിക് എച്ച്. എസ്‌. എച്ച്. എസ്.എസ്‌. ശിവഗിരി(1), എസ്.എ.സി.ബി.എച്ച്. എസ്‌.എസ്‌. കടയ്ക്കാവൂർ(2). സമാപന സമ്മേളനത്തിൽ എ.ഇ.ഒ ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, ബ്ലോക്ക് പ്രസിഡന്റ് സ്മിത സുന്ദരേശൻ,നഗരസഭ കൗൺസിലർമാരായ സി.അജയകുമാർ, പി.എം.ബഷീർ,കെ.എൽ.അനു,ആർ.അ നിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ പി.എം.രാജേഷ്,പ്രാധാനാദ്ധ്യാപിക ബിനു തങ്കച്ചി, എസ്.പ്രസന്നൻ,ബി.എസ്.ജോസ്,എസ്.ജോഷി,എസ്.ഗീത തുടങ്ങിയവർ പങ്കെടുത്തു.