വർക്കല :എൽ.ഡി.എഫ് നേതൃത്വം നൽകുന്ന നഗരസഭയിൽ ദുർഭരണവും സ്വജനപക്ഷ പാതവുമാണ് നടക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി യുവമോർച്ച നേതൃത്വത്തിൽ നഗരസഭ കവാടത്തിലേക്കു മാർച്ചും ധർണയും നടത്തി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് എ. സജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പാപ്പനംകോട് അനന്ദു ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ആർ. അനിൽകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.വി. വിജി, യുമോർച്ച മണ്ഡലം പ്രഭാരി ആർ. വിജീഷ്, കൗൺസിലർമാരായ എസ്. ഉണ്ണി കൃഷ്ണൻ, വി. സിന്ധു, ആർ. രാഖി എന്നിവർ പങ്കെടുത്തു.