തിരുവനന്തപുരം: ഡിസംബർ അഞ്ചിന് മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ -മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 29ന് പാറോട്ടുകോണം സംസ്ഥാന സോയിൽ മ്യൂസിയത്തിൽ എൽ.പി, യു.പി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് തലത്തിൽ രാവിലെ 9.30ന് വാട്ടർ കളർ പെയിന്റിംഗ്, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലത്തിൽ ഇംഗ്ളീഷിലും മലയാളത്തിലും ഉപന്യാസ രചനാ മത്സരങ്ങളും നടത്തും. താത്പര്യമുള്ളവർ 28ന് വൈകിട്ട് അഞ്ചിന് മുൻപായി (https://forms.gle/ueh4WcASENBMfTxdA) പേര് രജിസ്റ്റർ ചെയ്യണം. 29ന് നടക്കുന്ന മത്സരത്തിൽ രജിസ്റ്റർ ചെയ്തവർ തിരിച്ചറിയൽ രേഖയോടൊപ്പം ഹാജരാകണം. 29 വരെ സംസ്ഥാനത്തുള്ള ഹൈസ്‌കൂൾ മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കും. ഇതിന് താല്പര്യമുള്ളവർ ഭക്ഷ്യപോഷണത്തിനായി മണ്ണ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോ
https://forms.gle/kmoxpSqgzW26Ps1g6 വെബ് സൈറ്റ് വഴി സമർപ്പിക്കണം. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകുന്നതോടൊപ്പം തിരഞ്ഞെടുക്കപെടുന്ന പെയിന്റിംഗ്, ഫോട്ടോ എന്നിവയുടെ പ്രദർശനവും അന്ന് നടത്തും.