
കിളിമാനൂർ: ബാലസംഘം കിളിമാനൂർ ഏരിയാ ഭാരവാഹികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ലോകകപ്പിനെ വരവേറ്റുള്ള ഗോൾ ഷൂട്ടിംഗ് പരിപാടിയും നടന്നു. രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിൽ നടന്ന ഗോൾ ഷുട്ടിംഗ് കിളിമാനൂർ ഫുട്ബാൾ അസോസിയേഷൻ മുൻ പ്രസിഡന്റും കേരള കൗമുദി ലേഖകനുമായ കെ. ബാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ല സെക്രട്ടറി ജി. അജയൻ ചൊല്ലിക്കൊടുത്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വി. ഷീബ ബാലസംഘം മെമ്പർഷിപ്പ് വിതരണം നടത്തി.ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. സുരേഷ് ബാബു, എം.സത്യശീലൻ, കെ.എം. മോഹനൻ, അനുകുമാർ, എസ്. അജയഘോഷ്, ശ്രീലക്ഷ്മി, പ്രവിത, ജസീന, വൈഗ പ്രസാദ് എന്നിവർ സംസാരിച്ചു. പഴയകുന്നുമ്മൽ, കിളിമാനൂർ, പുളിമാത്ത്, കൊടുവഴന്നൂർ, വെള്ളല്ലൂർ മേഖലകൾ പങ്കെടുത്തു.