കല്ലമ്പലം : അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ജില്ലാ കശുവണ്ടി തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.നാവായിക്കുളം ഫാർമേഴ്സ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സി.ജയൻ ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു.കാഷ്യു സെന്റർ ജനറൽ സെക്രട്ടറി തുളസീധരക്കുറുപ്പ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.റിപ്പോർട്ടും വരവ് ചെലവും യൂണിയൻ ജനറൽ സെക്രട്ടറി ജി.രാജു അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു, സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ഇ. ഷാജഹാൻ ഏരിയ സെക്രട്ടറി,കെ.വത്സലകുമാർ , ജിതിൻ ചന്ദ് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ സലീം കുമാർ സ്വാഗതവും കൺവീനർ നജീം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഇ.ഷാജഹാൻ (പ്രസിഡന്റ്),ജി.രാജു (ജനറൽ സെക്രട്ടറി),എൽ.ഷീജ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.