
കല്ലമ്പലം : ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനും ലഹരിബോധവത്കരണത്തിന്റെയും ഭാഗമായി കുടവൂർ എ.കെ.എം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പെനാൽറ്റി ഷൂട്ടൗട്ടിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കാസിം കുഞ്ഞ് നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജിഹാദ്,പി.ടി.എ പ്രസിഡന്റ് എം.എം താഹ,സ്കൂൾ ഹെഡ്മിസ്ട്രസ് നിസ എ.എസ്,പി.ടി.എ വൈസ് പ്രസിഡന്റ് സലിം, കായിക അദ്ധ്യാപകൻ അൻസർ.ബി,സ്കൂൾ വിദ്യാർഥികൾ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.