general

ബാലരാമപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തിരുവനന്തപുരം മ്യൂസിയം ഒാഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന പ്രസിഡന്റ് സുന്ദരൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും നടന്നു. മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം സർക്കാർ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.എൽ.ഇ.ഡി,​എൽ.സി.ഡി.ടി വികളുടെ സർവീസ് സംബന്ധിച്ച് ഇസ്മയിൽ തിരൂ പരിശീലന ക്ലാസ്സെടുത്തു.ജില്ലാ പ്രസിഡന്റായി സന്തോഷ് കുമാറിനെയും സെക്രട്ടറിയായി സുജികുമാരൻ നായരെയും ട്രഷറായി ജോയ് കുട്ടി ഐസക്കിനേയും തിരഞ്ഞെടുത്തു.