ആറ്റിങ്ങൽ:ആറ്റിങ്ങൽ ചിറയിൻകീഴ് നിയോജക മണ്ഡലങ്ങളിലെ പട്ടയ മേള ഇന്ന് ഉച്ചയ്ക്ക് 2ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും.മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർപ്രകാശ് എം.പി ,​വി.ശശി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥിയായിരിക്കും.വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാർ,​രാഷ്ട്രീയ കക്ഷി നേതാകൾ എന്നിവർ പങ്കെടുക്കുമെന്ന് തഹസിൽദാർ ടി.വേണു അറിയിച്ചു.