p

തിരുവനന്തപുരം: ഓഹരിവിപണിയിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ 2കേസുകളിൽ പ്രതിയായ ഒറ്റപ്പാലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ.കെ.രവിശങ്കറിനെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥാണ് നടപടിയെടുത്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങൾക്കിടയിൽ പൊലീസിന്റെ യശസ്സിന് അപകീർത്തി ഉണ്ടാക്കുന്നതുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ക്രൈംറെക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.