swachatha-run

പാറശാല: പ്ലാസ്റ്റിക് രഹിത മാലിന്യമുക്ത വേൾഡ് ഫുട്‍ബാൾ മത്സരാഘോഷങ്ങളുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് 'സ്വച്ഛതാ റൺ" സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ ഫ്ലാഗ് ഓഫ് ചെയ്തു.ദേശീയ ശുചിത്വ മിഷന്റെ സഹകരണത്തോടെ 'ഓടിയെത്താം ശുചിത്വത്തിൽ ഒന്നാമതായി" എന്ന മുദ്രാവാക്യവുമായി പാറശാല ഗാന്ധിപാർക്കിൽ നിന്നും ആരംഭിച്ച 'സ്വച്ഛതാ റൺ" നെടുവാൻവിള ചാനൽ ഗ്രൗണ്ടിൽ സമാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ,മെമ്പർ വൈ.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.