
തിരുവനന്തപുരം: താൻ എഴുതാത്ത കത്ത് വാർത്തയായതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പൊലീസ് മേധാവിക്ക് നൽകിയ പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്ലിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കഴമ്പുണ്ടെങ്കിൽ സിറ്റി പൊലീസ് കേസെടുക്കും. ആർ.എസ്.എസ് അനുകൂല പ്രസ്താവന വിവാദമായ സാഹചര്യത്തിൽ കെ.സുധാകരൻ രാജിസന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയെന്ന വാർത്തകളാണ് പ്രചരിച്ചത്. ഇങ്ങനെയൊരു വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സുധാകരന്റെ പരാതി. വ്യാജരേഖ തയ്യാറാക്കിയവർക്കെതിരെയും അതിന് കൂട്ടുനിന്നവർക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.