
തിരുവനന്തപുരം:പെൻഷൻകാരുടെ തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നേമം നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.നിയോജകമണ്ഡലം പ്രസിഡന്റ് ജി.ഭാസിനായർ അദ്ധ്യക്ഷത വഹിച്ചു.വി.കെ.എൻ പണിക്കർ,അഡ്വ. കെ.ആർ കുറുപ്പ്, രാജൻ കുരുക്കൾ,ജി.പരമേശ്വരൻ നായർ, കമ്പറ നാരായണൻ, ആർ. രവികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കെ. സുധീർ (പ്രസിഡന്റ്), കെ.ജി വിനോദ് (സെക്രട്ടറി), കെ.ബി പത്മകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.