
പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ ' ഗ്രാമ വണ്ടി 'ക്ക് കേന്ദ്ര പുരസ്കാരം. ഭാരത സർക്കാരിന്റെ ഭവന-നഗരകാര്യ വകുപ്പിന്റെ അർബൻ മൊബിലിറ്റി കോൺഫറൻസ് ആൻഡ് എക്സ്പോ യോടനുബന്ധിച്ച് ' പൊതുജന പങ്കാളിത്തത്തോടെയുള്ള പൊതുഗതാഗത നയരൂപീകരത്തിൽ മികച്ച മാതൃകയുള്ള നഗരം എന്ന വിഭാഗത്തിലാണ് ഗ്രാമ വണ്ടി എന്ന പദ്ധതിക്ക് അവാർഡ് ലഭിച്ചത്.തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ, കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, മെമ്പർമാരായ എം.മഹേഷ്, ജ്യോതിഷ് റാണി എന്നിവർക്ക് പുരസ്കാരം സമ്മാനിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ,കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.