f

തിരുവനന്തപുരം: രണ്ടാഴ്ചയോളം ഉത്തരേന്ത്യയിലായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാജ്ഭവനിലെത്തി. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിനൊപ്പം ചില പരിപാടികളിൽ പങ്കെടുത്ത ശേഷം ഇന്ന് വൈകിട്ട് അദ്ദേഹം ഡൽഹിയിലേക്ക് പോവും. 30ന് ശേഷമേ തിരിച്ചെത്തൂ.