brc

പാറശാല: ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് വരുമാനം കണ്ടെത്തുന്നതിനായുള്ള സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പാറശാല ബി.ആർ.സിയുടെ നേതൃത്വത്തിൽ 'ബ്രേക്ക് എ കേക്ക് ' പദ്ധതി സംഘടിപ്പിച്ചു.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരൻ ഉദ്ഘാടനം ചെയ്തു.ബി.പി.സി കൃഷ്ണകുമാർ,ബിനുകുമാർ,ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.വെള്ളറട വി.പി.എം.എച്ച്.എസ്.എസിലെ ഭിന്ന ശേഷി വിദ്യാർത്ഥി രുദ്രയുയുടെ മാതാവ് നിഷ കേക്ക് നിർമ്മാണ ക്ലാസ്‌ നയിച്ചു.