
മലയിൻകീഴ് :വിളപ്പിൽ പഞ്ചായത്തിലെ ഹൈസ്കൂൾ വാർഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'എന്റെ പുസ്തകം ഗ്രന്ഥശാല'യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ,സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ബി.ബിജുദാസ്,ഗ്രന്ഥശാല സെക്രട്ടറി എം.വിജയൻനായർ,ബി.രാജഗോപാൽ,വത്സല മോഹനൻ,സുധീഷ് സതീഷ്,എം.ആർ. കൃഷ്ണൻകുട്ടിനായർ എന്നിവർ സംസാരിച്ചു.