antony

തിരുവനന്തപുരം:കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായിരുന്നു എം.ഐ. ഷാനവാസെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണി പറഞ്ഞു. കെ.പി.സി.സിയിൽ എം.ഐ. ഷാനവാസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ. ആന്റണി. കോൺഗ്രസുമായി തെറ്റി നിൽക്കുന്ന ജനവിഭാഗങ്ങളെയും സംഘടനകളെയും നിർണായക സമയത്ത് കോൺഗ്രസിന് അനുകൂലമാക്കി മാറ്റാനുള്ള അസാമാന്യ കഴിവ് ഷാനവാസിനുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ പ്രകാശ് എം.പി, എം.വിൻസന്റ് എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ്, അഡ്വ. ജി.സുബോധൻ, ജി.എസ്. ബാബു, മണക്കാട് സുരേഷ്, ജോൺ വിനേഷ്യസ്, ആർ. പുരുഷോത്തമൻ നായർ, മൺവിള രാധാകൃഷ്ണൻ, ചവറ ജയകുമാർ, വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.