
വിഴിഞ്ഞം: സുഹൃത്തുക്കളെ സംബന്ധിച്ചുള്ള തർക്കത്തിൽ സഹോദരന്റെ തലയിൽ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ. തിരുവല്ലം നെല്ലിയോട് ചരുവിള വീട്ടിൽ രതീഷ് (34) നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ മനു (32) വിനാണ് പരിക്കേറ്റത്. തലയോട്ടിക് ഗുരുതര പരിക്കേറ്റ മനു മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലാണ്. മനുവിന്റെ സുഹൃത്ത് കിരണിനും തലയ്ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. 19 ന് രാത്രി 8ന് മനുവിന്റെ വീട്ടിൽ വെച്ചാണ് സംഭവം. ഒളിവിൽ പോയ പ്രതിയെ തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സതീഷ്, അനൂപ് എ.എസ്.ഐ ഗിരീഷ് ചന്ദ്രൻ സി.പി.ഒ അജിത്, വിജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.