gv-raja-sports-school

തിരുവനന്തപുരം: വോളിബാൾ താരമായിട്ടായിരുന്നു മുഹമ്മദ് ജാസിമിന്റെ ജി.വി രാജയിലേക്കുള്ള വരവ്. എന്നാൽ പരിശീലനത്തിനിടയിൽ അറ്റാക്കറായ ജാസിമിന്റെ ഉയർന്നു ചാട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ട പരിശീലകൻ ജാസിമിനെ കുറച്ചു നാൾ ഇടവേള നൽകിയിരുന്ന ജമ്പിംഗ് പിറ്റിലേക്ക് വഴിതിരിക്കുകയായിരുന്നു. ജില്ല കായികമേളയിൽ സീനിയർവിഭാഗത്തിൽ ഇരട്ട സ്വർണമാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ജാസിം സ്വന്തമാക്കിയത്.കഴിഞ്ഞ മാസം നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ 196 മീറ്റർ ചാടി ജാസിം സ്വർണം നേടിയിരുന്നു. മുൻ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് വേണ്ടി മൂന്ന് തവണ ഹൈജമ്പിൽ സ്വർണം നേടിയ താരം ഇത്തവണ തിരുവനന്തപുരത്തിന് വേണ്ടിയിറങ്ങുമ്പോൾ ഉറച്ച മെഡൽ പ്രതീക്ഷയാണ്.വോളിബാൾ വിട്ടൊരു കളിക്കും ഇ പ്ലസ് ടുക്കാരന് താത്പ്പര്യവുമില്ല.


നടന്ന് തോൽപ്പിക്കാനാവില്ല മക്കളെ!

തിരുവനന്തപുരം:സീനിയർ വിഭാഗം പെൺകുട്ടികളുടെ മൂന്ന് കിലോ മീറ്റർ നടത്തത്തിലാണ് പുളിയൂർ സ്വദേശി ആരതിസ്വർണത്തെ ഒപ്പംകൂട്ടി.കഴിഞ്ഞ ദിവസം 3000 മീറ്റർ ഓട്ടത്തിലും ഷൂസില്ലാതെ ഓടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.ജില്ലയിലെ മികച്ച കായിക സ്‌കൂളുകളിലെ താരങ്ങളെപ്പോലും ബഹുദൂരം പിന്നിലാക്കിയായിരുന്നു ഈ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൂടിയായ ആരതി ടെക്‌നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ കെ.എസ്.വിനോദ് കുമാറിന്റെയും എസ്.ആർ.അഖിലയുടെയും മകളാണ്. ജൂനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ആര്യനാട് ഗവ. വി ആൻഡ് എച്ച്.എസ്.എസിലെ ഭാഗ്യശ്രീ എം.പിയും സ്വർണം നേടി.