കിളിമാനൂർ:സ്വച്ഛതാ റണ്ണിന്റെ ഭാ​ഗമായി ജില്ലാ ശുചിത്വ മിഷനും,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കടുവയിൽ അരീനാ സ്പോർട്സ് ഹബിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.ബ്ലോക്ക് പരിധിയിലെ വിവിധ ഹൈസ്കൂളുകളിലെ ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.മത്സരങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി.ശ്രീജാറാണി,ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ പി.പ്രസീത,എ.നിഹാസ് തുടങ്ങിയവർ സംസാരിച്ചു.കൊടുവഴന്നൂർ ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും നെടുമ്പറമ്പ് ​ഗവൺമെന്റ് എച്ച്.എസ്.എസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.