ovarol-kireedam-nediya-te

കല്ലമ്പലം:മടവൂർ ഗ്രാമപഞ്ചായത്തുതല കേരളോത്സവത്തിൽ അയണിക്കാട്ടുകോണം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തുടർച്ചയായി മൂന്നാം തവണയും ഓവറാൾ കിരീടം കരസ്ഥമാക്കി. 376 പോയിന്റ് നേടിയാണ് ടീം ഒന്നാം സ്ഥാനത്തെത്തിയത്.നവംബർ 5 മുതൽ 20 വരെ നീണ്ടുനിന്ന കലാകായിക മത്സരങ്ങളിൽ പതിനഞ്ചോളം ക്ലബുകളിൽ നിന്നായി 250 ഓളം കലാകായിക പ്രതിഭകൾ പങ്കെടുത്തു.