വർക്കല: സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരെ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വാഹനപ്രചാരണജാഥ 28ന് രാവിലെ 9ന് വിളബ്ഭാഗം ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് കോൺഗ്രസ്‌കു പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി, അഡ്വ.ബി.ആർ.എം ഷെഫീർ,പി.എം.ബഷീർ,അഡ്വ.ബി.ഷാലി,കെ.ഷിബു,ബി.ധനപാലൻ,അഡ്വ.അസിംഹുസൈൻ, ഷാലിബ് വെട്ടൂർ തുടങ്ങിയവർ സംസാരിക്കും.വൈകിട്ട് 5ന് ഇലകമൺ കരവാരം ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം വർക്കലകഹാർ ഉദ്ഘാടനം ചെയ്യും.