
നെയ്യാറ്റിൻകര: മറവിരോഗം അഭിനയിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. പൗര വിചാരണയുടെ രണ്ടാം ഘട്ടമായി നെയ്യാറ്റിൻകര ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിവസ പര്യടനം വഴിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.സി .സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ അവനീന്ദ്ര കുമാറിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ.സെൽവരാജ്, എസ്.കെ.അശോക് കുമാർ, വിനോദ് സെൻ, ആർ.ഒ. അരുൺ, കക്കാട് രാമചന്ദ്രൻ നായർ, ആർ.അജയകുമാർ, എൻ.എൽ. ശിവകുമാർ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. അഹമ്മദ് ഖാൻ, അഡ്വ. എൽ.എസ്.ഷീല, സലീം, ഹക്കിം, ടി.കെ. തുഷാര, വഴിമുക്ക് സെയ്ദലി, ഋഷി എസ്. കൃഷ്ണൻ, ആർ.വി. രതീഷ്, അമരവിള സുദേവകുമാർ, കവളാകുളം സന്തോഷ്, അമ്പലം രാജേഷ്, നിയാസ് പള്ളിവിളാകം ഗോപൻ, അബ്‌ദുൾ ലത്തീഫ്, ഷെരീഫ്, സജീവ്കുമാർ, ജഹാംഗീർ, അനസ്, രാജേന്ദ്രൻ, ലൈല തുടങ്ങിയവർ നേതൃത്വം നൽകി.