
കടയ്ക്കാവൂർ: മംഗ്ലാവിള പ്രോഗ്രസീവ് ലൈബ്രറി ഹാളിൽ ഹാൻഡ്സം മീഡിയയും ഓറിഓൾ മീഡിയയും സംയുകതമായി അഭിനയ കളരി സംഘടിപ്പിച്ചു. ഡയറക്ടർ വക്കം രാജീവിന്റെ നേതൃത്വത്തിൽ അഭിനേതാക്കളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അഭിനയ കളരി സംഘടിപ്പിച്ചത്. വക്കം പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ അഭിനയ കളരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാടക സംവിധാനും അഭിനേതാവുമായ സജി തുളസിദാസ് മുഖ്യഅതിഥിയായി. കാസ്റ്റിംഗ് ഡയറക്ടർ ആയും അഭിനേതാവായും തിളങ്ങി നിൽക്കുന്ന സജി തുളസീദാസ് ക്ലാസ് നയിച്ചു. ഗിരീഷ്ബാബു കടയ്ക്കാവൂർ, ഷാൻ കടയ്ക്കാവൂർ, കവിയും എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ സുധീർ. എ.എസ്, ക്യാമറമാൻ മനു മോഹൻദാസ്, ഓറിഓൾ മീഡിയ പ്രൊഡ്യൂസർ സനിൽ എസ് എന്നിവർ പങ്കെടുത്തു.