
വെള്ളറട: വെള്ളറട ഗവ. യു.പി സ്കൂളിൽ ക്ളാസ് മുറിക്കാവശ്യമായ ഫർണിച്ചറുകൾ മരപ്പാലം ട്രാവൻകൂർ റെഡിമിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ചു നൽകി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഫർണിച്ചറുകളുടെ രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹനന് കൈമാറി.യോഗത്തിൽ ബ്ളോക്ക് പഞ്ചായത്തംഗം ജെ.ഷൈൻ കുമാർ,എസ്.എം,സി.ചെയർമാൻ ഷാജി ചീനിവിള തുടങ്ങിയവർ പങ്കെടുത്തു.സ്കൂൾ ഹെഡ്മാസ്റ്റർ സോംരാജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജിൻ നന്ദിയും പറഞ്ഞു.