parassala-block-pnchayth

പാറശാല:ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഉണർവ്' കലാജാഥ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഒാഫ് ചെയ്തു. പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച കലാജാഥ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനിതകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ബ്ലോക്ക് മെമ്പർ രാഹിൽ ആർ.നാഥ്, പ്രിൻസിപ്പൽമാരായ രാജാദാസ്, ജയൻ, ഹെഡ്മിസ്ട്രസ് ജാളി, മുൻ പി.ടി.എ പ്രസിഡന്റ് വി.അരുൺ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൽവേഡിസ സ്വാഗതവും ബി.ഡി.ഒ സോളമൻ നന്ദിയും പറഞ്ഞു.