
മണിയൻ പിള്ള രാജുവിന്റെ ഇളയ മകനും യുവനടനുമായ നിരഞ്ജ് മണിയൻപിള്ള വിവാഹിതനാവുന്നു. ഫാഷൻ ഡിസൈനറായ നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യ വാരമാണ് വിവാഹം. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധുവിന്റെയും മകളായ നിരഞ്ജന ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റ്യൂട്ടിൽനിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.ബ്ളാക്ക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിൽ എത്തുന്നത്. നിരഞ്ജ് നായകനായി അഭിനയിച്ച വിവാഹ ആവാഹനം കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. ഡിയർ വാപ്പി , നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് പുതിയ ചിത്രങ്ങൾ.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയ നിരഞ്ജ് ഇംഗ്ളണ്ടിലെ സറയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ മാർക്കറ്റിംഗിൽ മാസ്റ്റേഴ്സ് നേടിയിട്ടുണ്ട്.