general

ബാലരാമപുരം: കെ.എസ്.എസ്.പി.എ കോവളം നിയോജക മണ്ഡലം വാർഷിക സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജി.പരമേശ്വരൻ നായർ,​ ജെ.ബാബുരാജേന്ദ്രൻ നായർ,​ സംസ്ഥാന സെക്രട്ടറി മധുസൂദനൻ,​ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ,​ ആർ.ശിവകുമാർ,​അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെ.രാജേന്ദ്രകുമാർ,​ സെക്രട്ടറി മറുകിൽ ശശി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ടി.കെ.അശോക് കുമാർ (പ്രസിഡന്റ് )​,​ബി.അജിത്കുമാർ (സെക്രട്ടറി)​,​കെ.രാജ്കുമാർ (ട്രഷറർ )​ എന്നിവരെ തിരഞ്ഞെടുത്തു.സെക്രട്ടറി വി.സി.റസൽ സ്വാഗതവും ട്രഷറർ കെ.രാജ്കുമാർ നന്ദിയും പറഞ്ഞു.