
തിരുവനന്തപുരം:സിറ്രി പൊലീസിൽ ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മിഷണറായി കെ.ലാൽജി ചുമതലയേറ്റു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ എസ്.ഐ ആയി 1997ൽ ഔദ്യോഗിക സേവനം ആരംഭിച്ച ലാൽജി മട്ടാഞ്ചേരി,പളളുരുത്തി,പാല സ്റ്റേഷനുകളിൽ എസ്.ഐയും ആറ്റിങ്ങലിൽ സി.ഐയുമായിരുന്നു.കൊല്ലം എ.സി.പി,എറണാകുളം,ചാലക്കുടി,പീരുമേട്,ആലപ്പുഴ എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായും സേവനമനുഷ്‌ടിച്ചു.ആലുവയിൽ അഡീഷണൽ എസ്.പിയായ ശേഷം പൊലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെല്ലിന്റെ ചുമതലയും വഹിച്ചിരുന്നു.പള്ളുരുത്തി എസ്.ഡി.പി.വൈ സ്‌കൂളിലെ അദ്ധ്യാപികയായ സ്‌മിതയാണ് ഭാര്യ. മകൾ ദിയ ഡിഗ്രി വിദ്യാർത്ഥിനിയാണ്.