
രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ വീണ്ടും തിയേറ്ററുകളിലേക്ക് . 20 വർഷത്തിന് ശേഷം ബാബ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ. 2002 ൽ പുറത്തിറങ്ങിയ ബാബ പ്രദർശിപ്പിച്ച തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജനികാന്ത് മടക്കി നൽകിയതുമെല്ലാം വൻ വാർത്തകളായിരുന്നു. മനീഷ് കൊയ്‌രാള, അമരീഷ് പുരി, ആശിഷ് വിദ്യാർത്ഥി, എം.എൻ. നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രാഘവ ലോറൻസ്, രമ്യ കൃഷ്ണൻ, നാസർ, പ്രഭുദേവ, രാധരവി, ശരത് ബാബു എന്നിവർ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.ബാബയുടെ റീമാ സ്റ്റേർഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.