
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂൾ അഡ്മിഷന് നവംബർ 30വരെ ഒാൺലൈനായി അപേക്ഷിക്കാം.ഒമ്പത്,ആറ് ക്ളാസുകളിലേക്കാണ് അഡ്മിഷൻ,ഒമ്പതാംക്ളാസിലേക്ക് ആൺകുട്ടികൾക്കും ആറിലേക്ക് പെൺകുട്ടികൾക്കും അപേക്ഷ നൽകാം.ആറിലേക്ക് 12ഉം ഒമ്പതിലേക്ക് 15ഉം ആണ് പ്രായപരിധി. പ്രവേശന പരീക്ഷ,അഭിമുഖം,ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ ഫിറ്റ്നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. ജനുവരി 8നാണ് പ്രവേശനപരീക്ഷ.വിശദവിവരങ്ങൾക്ക്: https://aissee.nta.nic.ac.i.