പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കായി സംഘടിപ്പിച്ച കലാകായിക മേളയുടെ സമാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ സ്വാഗതം പറഞ്ഞു.ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത് മുഖ്യാതിഥിയായി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കാനാവിൽ ഷിബു,ലൈല ജ്ഞാനദാസ് ,ബീന രാജു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാ ജയപ്രകാശ്,മെമ്പർമാരായ രാജ് കുമാർ,പി.സനിൽകുമാർ,അരുൺ. എസ്.ബി,എസ്.രാജേഷ്,അംബിക അമ്മ,സി.സിഗ്നി,ശ്രീകുമാർ,നസീറനസിമുദ്ദീൻ,നീതു സജീഷ്,വിനീത ഷിബു, ദീപാ മുരളി,പുഷ്കലകുമാരി,ചൈൽഡ് ഡവലപ്പ്മെന്റ് ഓഫീസർ ഡോ.വിദ്യാശശിധരൻ എന്നിവർ സംസാരിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ലത നന്ദി പറഞ്ഞു.