camp

ചിറയിൻകീഴ്: സംസ്ഥാന എക്സൈസ് വകുപ്പും പെരുമാതുറ മുസ്ലിം ജമാഅത്തും വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു.പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന ക്യാമ്പിൽ പെരുമാതുറ മുസ്ലിം അത്ത് പ്രസിഡന്റ് അബദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.വലിയ പള്ളി ചീഫ് ഇമാം ആരിഫ് മൗലവി അൽ ഖാസിമി ലഹരി വിരുദ്ധ സന്ദേശം നൽകി. കഠിനംകുളം സബ് ഇൻസ്പെക്ടർ എസ്.എസ് ഷിജു ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.എം.ബി.ബി.എസ് പരീക്ഷ പാസ്സായ ഡോ.മുഹമ്മദ് മുഹ്സിൻ, ഡോ.ഷഹിൻ എന്നിർക്ക് ഉപഹാരം നൽകി ആദരിച്ചു.ആറ്റിങ്ങൽ എക്സൈസ് സി.ഐ പി.എൻ ഷിബു,ഗാന്ധിയൻ ഉമ്മർ, പഞ്ചായത്തംഗങ്ങളായ ഷാജഹാൻ,അൻസിൽ അൻസാരി,നസീഹ സുധീർ,ഫാത്തിമ ഷാക്കിർ,വിവിധ ജമാഅത്ത് ഭാരവാഹികളായ ബഷറുള്ള,സെയ്നുദ്ദീൻ,സയ്യിദ് അലവി തുടങ്ങിയവർ പങ്കെടുത്തു. വിമുക്തി ലഹരിവർജ്ജനമിഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ജീവിതശൈലി രോഗനിർണ്ണയം,നേത്ര, ഡയബറ്റിസ്, ഫിസിയോതെറാപ്പി, ഓർത്തോ,ജനറൽ മെഡിസിൻ,കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയ്ക്ക് വിവിധ ഡോക്ടർന്മാരുടെ സേവനവും മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയിരുന്നു.