ബാലരാമപുരം:പൂതംകോട് ശ്രീനാരായണ ധർമ്മപ്രകാശിനി പ്രാർത്ഥനാ മന്ദിരം വാർഷികവും തൊണ്ണൂറ്റിയേഴാമത് സ്വർഗവാതിൽ ഏകാദശി മഹോത്സവവും എസ്.എൻ.ഡി.പി ശാഖാവാർഷികവും ഗ്രന്ഥശാല- ഗുരുധർമ്മപ്രചാരണസഭ വാർഷികവും ശ്രീനാരായണ പഠന കൺവെൻഷനും ഡിസംബർ 23 മുതൽ ജനുവരി 2 വരെ നടക്കും. 29ന് രാവിലെ 8.30 ന് കൊടിമരഘോഷയാത്ര, 11ന് ശ്രീനാരായണ പഠന കൺവെൻഷൻ, 12.30 ന് വിശേഷാൽ പൂജ, ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ,വൈകിട്ട് 7 ന് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ആവണി ശ്രീകണ്ഠൻ, ഡോ.രമേശ്, സാബുകൃഷ്ണൻ എന്നിവർ സംസാരിക്കും. രാത്രി 9 ന് ചാക്യാർകൂത്ത്, 30 ന് രാവിലെ 7.30 ന് ഗുരുദേവകൃതികളുടെ പാരായണം, 8.30 ന് നാഗരൂട്ട്, 10.30 ന് ശ്രീനാരായണ പഠന കൺവെൻഷനിൽ മാനവികത ഗുരുദേവകൃതികളിൽ എന്ന വിഷയത്തിൽ ധനകാര്യവകുപ്പ് റിട്ട.അഡീഷണൽ സെക്രട്ടറി ശ്രീവത്സൻ എസ്.വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങൾ, 31 ന് രാവിലെ 7.30 ന് ഗുരുദേവകൃതികളുടെ പാരായണം, 10.30 ന് ശ്രീനാരായണ പഠന കൺവെൻഷനിൽ ആശാന്റെ ചണ്ഡാലഭിക്ഷുകിയും കേരള നവോത്ഥാനവും എന്ന വിഷയത്തിൽ ആനാവൂർ മുരുകൻ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, 7 ന് നടക്കുന്ന ശ്രീനാരായണ ഗ്രന്ഥശാല വാർഷിക സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം വിനോദ് കോട്ടുകാൽ, അതിയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാറാണി, മെമ്പർ സി.എസ്. അജിത, ഡോ.ഉഷാസതീഷ്,രാജൻ വി.പൊഴിയൂർ എന്നിവർ സംസാരിക്കും. രാത്രി 9.30 ന് കേളികൊട്ട്, ജനുവരി ഒന്നിന് രാവിലെ 7.30 ന് ഗുരുദേവകൃതികളുടെ പാരായണം, 10.30ന് നടക്കുന്ന ശ്രീനാരായണ പഠനകൺവെൻഷനിൽ ഉപജില്ലാ വ്യവസായ ഓഫീസർ ഷിബുസൈൻ വി.സി വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ,രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ. ജനുവരി രണ്ടിന് രാവിലെ 10.30ന് നടക്കുന്ന ശ്രീനാരായണ പഠന കൺവെൻഷനിൽ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തിൽ ഡോ.പ്രവീൺ പ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 12.30 ന് വിശേഷാൽപൂജ, ഒന്നിന് സമൂഹസദ്യ,രാത്രി 7ന് നടക്കുന്ന ശ്രീനാരായണ ധർമ്മപ്രചാരണ സമ്മേളനം മുൻ മന്ത്രി വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ അദ്ധ്യക്ഷത വഹിക്കും.രാത്രി 9.30ന് ഇല്യൂഷൻ വിസ്മയ,ജനുവരി 3ന് പുലർച്ചെ നാലിന് ആറാട്ട്.