ee

തിരുവനന്തപുരം: ഹൈക്കോടതി പുറത്താക്കിയ റിജി ജോണിന് പകരം, ഫിഷറീസ് സർവകലാശാലാ വി.സിയുടെ ചുമതല മറ്റാർക്കെങ്കിലും കൈമാറുന്നതിൽ ഗവർണറുടെ തീരുമാനം ഇന്ന്. വി.സിയുടെ ചുമതല കൈമാറാൻ ഫിഷറീസ് സർവകലാശാലയിലെ മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ഗവ‌ർണർ ആവശ്യപ്പെട്ടിരുന്നു.

പുറത്തായ റിജി ജോണിന്റെ ഭാര്യ, വാഴ്സിറ്റിയിലെ രജിസ്ട്രാർ, രജിസ്ട്രാറുടെ ഭാര്യ എന്നിവർ മാത്രമാണ് പത്തുവർഷം സർവീസുള്ള പ്രൊഫസർമാർ. ഇവർക്ക് ചുമതല കൈമാറുന്നതിൽ ഗവർണർക്ക് താത്പര്യമില്ലാത്തതിനാൽ കുസാറ്റിലെ സീനിയർ പ്രൊഫസ‌ർമാരിലൊരാൾക്ക് വി.സിയുടെ ചുമതല കൈമാറാനാണ് ആലോചന. ഫിഷറീസ് വി.സി സ്ഥാനത്തുനിന്ന് റിജി ജോണിനെ പുറത്താക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി, ഭരണസ്തംഭനമൊഴിവാക്കാൻ പകരം സംവിധാനമൊരുക്കാൻ ചാൻസലർക്ക് ഉത്തരവ് നൽകിയിരുന്നു.