raghunathanasri

മലയിൻകീഴ്: ശക്തമായ കാറ്റിനെ തുടർന്ന് വിളവൂർക്കൽ നാലാംകല്ല് തേരിക്കമേലെ രഘുനാഥൻ ആശാരിയുടെ വീട് കഴിഞ്ഞ ദിവസം രാത്രിയിൽ തകർന്നു. മൺകട്ടകൊണ്ട് നിർമ്മിച്ച വീടിന്റെ പുറകുവശത്തെ ചുമരും ഓടുമേഞ്ഞ മേൽക്കൂരയുടെ ഒരു ഭാഗവുമാണ് തകർന്ന് വീണത്. ഉറക്കത്തിലായിരുന്ന രഘുനാഥൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാൻസർ രോഗിയായ രഘുനാഥൻ ഒറ്റയ്ക്കാണ് താമസം. വിളവൂർക്കൽ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.