crpf

കഴക്കൂട്ടം:രാജ്യത്ത് ഒരുവർഷം 10 ലക്ഷം പേർക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സക്കാരിന്റെ രണ്ടാംഘട്ട തൊഴിൽ മേളയുടെ ഭാഗമായി നിയമന ഉത്തരവ് കൈമാറുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന തൊഴിൽ മേളയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ഭഗവത് ദുഖാ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ മേഖലയിൽപ്പെട്ട 228 ഉദ്യോഗാർത്ഥികൾക്കാണ് പള്ളിപ്പുറത്ത് നിയമന ഉത്തരവ് കൈമാറിയത്. ഇതിന്റെ വിതരോണ്ഘാടനവും കേന്ദ്ര മന്ത്രി നിർവഹിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫ് ഡിഐജി വിനോദ് കാർത്തിക്, മെഡിക്കൽ ഡി.ഐജി ലിങ്കരാജ്, വി.എസ്.എസ്.സി ചീഫ് കൺട്രോളർ മനോജ്. ലിപിൻരാജ്(സതേൺ റെയിവേ)തുടങ്ങിവയവർ പങ്കെടുത്തു.