sarkar-contracters

തിരുവനന്തപുരം: സർക്കാർ കരാറുകാരുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ 11 അംഗ സമിതിയെ സർക്കാർ നിയോഗിച്ചു. പി.ഡബ്ളിയു.ഡി സെക്രട്ടറി സമിതിയുടെ ചെയർമാനും റോഡ്സ് ​ചീഫ് എൻജിനി​യർ കൺവീനറുമാണ്. പി.ഡബ്ളിയു.ഡി (ബിൽഡിംഗ്സ്)​ ചീഫ് എൻജിനീയർ,​ ദേശീയപാത ചീഫ് എൻജിനി​യർ,​ ചീഫ് എൻജിനിയർ (ബ്രിഡ്‌ജ‌സ്)​,​ കെ.എസ്.ടി.പി ചീഫ് എൻജിനിയർ,​ കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ,​ കെ.ജെ. വർഗീസ് (ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ)​,​വർഗീസ് കണ്ണമ്പള്ളി (ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ)​,​ ടി.പോൾ (ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ)​,​ സണ്ണി ചെന്നിക്കര (ആൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ)​ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആറ് മാസത്തിലൊരിക്കൽ സമിതി യോഗം ചേരും. പദ്ധതികൾ സമയബന്ധിതമായി ​പൂർത്തിയാക്കുക,​ കോൺട്രാക്ടർമാരുടെ പരാതികൾക്ക് പരിഹാരം കാണുക തുടങ്ങിയവയാണ് സമിതിയുടെ ഉത്തരവാദിത്തങ്ങൾ.