
നെടുമങ്ങാട്:വിലക്കയറ്റം തടയുക,തൊഴിലവകാശങ്ങൾ സംരക്ഷിക്കുക,പാചക വാതക വില വർദ്ധനവ് തടയുക,പിൻവാതിൽ നിയമന അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങുന്നയിച്ച് തൊഴിലാളികൾ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് മഞ്ചയിൽ റാഫി അദ്ധ്യക്ഷത വഹിച്ചു.നെട്ടിറച്ചിറ ജയൻ,അഡ്വ.എൻ.ബാജി,അഡ്വ.എസ്.അരുൺകുമാർ,മന്നൂർക്കോണം സത്യൻ,ടി.അർജുനൻ,എ.നൗഷാദ് ഖാൻ,അഡ്വ.മഹേഷ് ചന്ദ്രൻ,വട്ടപ്പാറ സനൽ,കന്നിട അജിത്,വേണുഗോപാൽ കാച്ചാണി,വട്ടപ്പാറ ചിത്രൻ തുടങ്ങിയവർ പങ്കെടുത്തു.